2012, ജൂലൈ 29, ഞായറാഴ്‌ച

മുഖങ്ങള്‍



ചിരിച്ച മുഖത്തോടെ നീ എന്നെ യാത്രയാക്കി.
വഴിത്താരകള്‍ വിജനമാണെന്നും
മുള്‍വഴികളാണ് താണ്ടേണ്ടതെന്നും
ഘോരസ൪പ്പങ്ങള്‍ പതിയിരുപ്പുണ്ടെന്നും
അറിഞ്ഞുകൊണ്ട് തന്നെ.......
നിന്നിലുള്ള വിശ്വാസം ഉള്‍ക്കരുത്താക്കി
ഞാ൯ നടന്നു.
വിറക്കാതെ പതറാതെ............
ചതിയുടെ വാല്മീകത്തില്‍
ഒരാളും കൂടി മറഞ്ഞതോ൪ത്ത്
നീ ചിരിച്ചു...
ദ്വന്ദ്വമുഖങ്ങള്‍ മറ്റാരും തിരിച്ചറിയാത്തതില്‍
നീ സന്തോഷിച്ചു....
ഉറയൂരുന്ന പാമ്പിനെപ്പോലെ
മുഖം മൂടി കുടഞ്ഞെറിയാ൯
നി൪ബന്ധിതയായിട്ടും നീ പിടിച്ചു നിന്നു.
നിനക്ക് തുണയായത് ആളില്‍ കുറിയവ൯
കുറിയവ൯റെ വചനങ്ങള്‍ തിരുവചനങ്ങള്‍
കനത്തു മിനുത്ത തൊലികള്‍
നിനക്കു കുപ്പായം....
കാമക്രോധമോഹാദികള്‍
അലങ്കാരങ്ങളും
രാജ്യങ്ങള്‍ പിടിച്ചടക്കാനും
അധികാരം കയ്യാളാനും
നിനക്ക് അനേകം കിങ്കര൯മാ൪.........
പ്രലോഭനത്തി൯റ അപ്പക്കഷണങ്ങള്‍ വ൪ഷിച്ച്
നീ പതിയിരുന്നു..........
എട്ടുകാലിയായി നീ പിടിമുറുക്കി
പ്രാണ൯ പിടയുമ്പോഴും
പ്രതീക്ഷയോടെ ഞാ൯കണ്ണെറിഞ്ഞു
മുഖം മൂടി അഴിഞ്ഞു വീഴുമെന്നും
പശ്ചാത്താപത്തി൯റെ നേ൪ത്ത മഞ്ഞുതുള്ളികള്‍
നിന്നെ സുന്ദരിയാക്കുമെന്നും കരുതി...
പക്ഷേ......... അപ്പോഴും നീ എനിക്ക്
യാത്രാമംഗളങ്ങള്‍ നേ൪ന്നു
ചിരിച്ചുകൊണ്ടുതന്നെ!!!!

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പാവ


ഒരിക്കല്‍
ഒരു പാവ
ഒരു കടുത്ത
തീരുമാനത്തിലെത്തി.
കേരളത്തിലൂടെ
അങ്ങറ്റം ഇങ്ങറ്റം
ഒന്നു നടന്നുകളയാം.
                 പാവ നേരെ
                വടക്കോട്ടു നടന്നു.
               ഒരു വാണിഭത്തിന്‍റെ നാറ്റം
                പാവയെ മടുപ്പിച്ചു.
പാവ നേരെ
കിഴക്കോട്ടു നടന്നു.
തിളങ്ങുന്ന വായ്ത്തലകള്‍
പാവയുടെ കണ്ണ് മഞ്ഞളിപ്പിച്ചു.
                       പാവ നേരേ
                       പടിഞ്ഞാറ്റേക്ക് തിരിച്ചു.
                       പാടവും പറമ്പും പുഴയും
                      പാവയെ നോക്കി നിലവിളിച്ചു.
പാവ നേരെ
തെക്കോട്ടു നടന്നു
ഭരണ സിരാ കേന്ദ്രത്തില്‍ നിന്ന്
ഉയ൪ന്ന പുക
പാവയെ കറുപ്പിച്ചു കളഞ്ഞു.
സ്വത്വം നഷ്ടപ്പെട്ട പാവ
ഒളിച്ചിരിക്കാ൯ ഇടം തേടി.
കയറിക്കൂടിയതോ
ഒരു രാഷ്ട്രീയക്കാര൯റെ
ഹൃദയത്തിലും!!

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പള്ളിക്കൂടം കഥകള്‍


  • ടീച്ചറേ..............
ഊംംംം
ഒന്നാം ക്ലാസിലെ നീതുവാണ്.
ടീച്ചററിഞ്ഞോ............എ൯റെ അച്ചനേ...അമ്മച്ചീന കളഞ്ഞിട്ടു പോയി.അച്ച൯ ചായ ചോദിച്ചപ്പം അമ്മച്ചി പറഞ്ഞു പാലില്ലാന്ന്...അച്ചന് ദേഷ്യം വന്ന് അമ്മച്ചിക്ക് രണ്ട് ചവിട്ടും കൊടുത്തിട്ട് ഇറങ്ങിപ്പോയി...........ഇപ്പോ അച്ച൯ വേറേ പെണ്ണും കെട്ടി ടീച്ചറേ............പാവം അമ്മച്ചി.പൊരിവെയിലത്ത് പണിയെടുത്താ ണ് എന്നെ പടിപ്പിക്കുന്നത്,.

  • ടീച്ചറേ...........
നീതുവാണ് ….......
എനിക്ക് വേറെ അച്ചനെക്കിട്ടി ടീച്ചറേ...എനിക്ക് തോനെ ഉട്പ്പും മുട്ടായീം കിട്ടി .വേല സ്ഥലത്തുവച്ച് അമ്മച്ചീനെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടീതാ
പുതിയ അച്ചനെ എനിക്കും ഇഷ്ടായീട്ടോ..............
  • ടീച്ചറേ..............
നീതുവാണ്.
ഞാനേ എ൯റേ …......പഴയ അച്ചനെ കാണാമ്പോയി...അപ്പ അമ്മച്ചി പറഞ്ഞു...ഇനി ഇങ്ങനെ പോയാല് എ൯റെ അടച്ചേ൯റകത്ത് കേറ്റത്തില്ലാന്ന്.......എങ്ങോട്ടെങ്കിലും പൊയ്ക്കോളാ൯........ഞാനെങ്ങോട്ടാ.........പോവാ ടീച്ചറേ.........?

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ചിന്താശകലങ്ങള്‍


വളരെ അ൪ഥവത്തെന്ന് എനിക്ക് തോന്നിയ ചില ചിന്താശകലങ്ങള്‍
  • മനസാക്ഷിയുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ മനുഷ്യ൪ കുറച്ചു നേരമെങ്കിലും മൌനമായിട്ടിരിക്കണം.വാക്കിനേക്കാള്‍ ശക്തി വാക്കി൯റെ അ൪ഥം കുടികൊള്ളുന്ന മൌനത്തിനാണ്.
  • നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു വേദനയായിക്കരുതി ഒരിക്കലും പരാതിപ്പടരുത്.പകരം ആ ജോലിക്ക്,ആ വിഷമത്തിന് എന്തെങ്കിലും കാരണം കാണും എന്ന് മനസ്സിലാക്കണം.അതിനാല്‍ വേദന അഭിമുഖീകരിക്കുക.തീ൪ച്ചയായും സന്തുഷ്ടി കാത്തിരിക്കും.
  • വിഷമുള്ള ആയിരം നാവുകള്‍ മാടി വിളിക്കുന്ന ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്.അതിനു പിറകേ പോകുന്നവ൪ക്ക് സമാധാനം ലഭിക്കില്ല.
  • ദൈവത്തിനോട് ആവശ്യപ്പെടേണ്ടത് മുതുകിലെ ഭാരം കുറയ്ക്കാനല്ല.മറിച്ച് ഭാരം ചുമക്കാ൯ കരുത്തുറ്റ ഒരു മുതുകാണ്.
  • ഈ ലോകത്ത് നമ്മള്‍ കൈവശം വയ്ക്കുന്ന യാതൊന്നും തന്നെ അത്യന്താപേക്ഷിതമല്ല. ഈ വസ്തുത അംഗീകരിച്ചാല്‍പ്പിന്നെ നഷ്ടപ്പെട്ടതിനെയോ൪ത്ത് ദു:ഖിക്കേണ്ടിവരില്ല
  • മനുഷ്യവംശം അതി൯റെ തുടക്കം മുതല്‍ ചൊരിഞ്ഞിട്ടുള്ള കണ്ണുനീരി൯റെ അളവുമായ് തട്ടിച്ചു നോക്കുമ്പോള്‍ ഈ കടലായ കടലിലെ ഉപ്പു വെള്ളം ഒന്നുമാകില്ല.
  • സ്നേഹത്തി൯റെ നിറവാണ് സേവനം.അതില്ലാതെ ചെയ്യുന്ന സേവനങ്ങള്‍ക്ക് പുണ്യം കീട്ടുമെന്ന് അരെങ്കിലും കരുതിയാല്‍ അവ൪ക്കു തെറ്റി.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

കണ്ണാടി പറഞ്ഞത്..............


കണ്ണാടി നോക്കുന്നത്
എനിക്കിഷ്ടമല്ല.....
ഒരിക്കല്‍ അബദ്ധത്തില്‍
നോട്ടമേറ്റപ്പോള്‍....കണ്ണാടി പറയാ൯ തുടങ്ങി.
''എനിക്കുപോലും പ്രതിഫലിപ്പിക്കാനാവാത്ത വിധം
നീ എന്തൊക്കെയോ മറയ്ക്കുന്നു.
വിഷാദത്തി൯റെ കറുത്ത മറ
നി൯റെ കണ്ണുകളെ വീണ്ടും കറുപ്പിക്കുന്നു.
കടലാസുപോലെ വിളറിവെളുത്ത.. ചുണ്ടും കവീള്‍ത്തടങ്ങളും
എനിക്കുള്‍ക്കൊള്ളാനാകുന്നില്ല.
വെള്ളി കെട്ടിയ മുടിയിഴകള്‍ നഷ്ടബോധത്തി൯റെ ..
ഏതു തലമാണ്....
പ്രതീകവല്‍ക്കരിക്കുന്നത്?
ഇന്നലെ സുഷുപ്തിയില്‍ നിന്ന്
എന്നെ തട്ടിയുമ൪ത്തിയ....
ആ നേ൪ത്ത തേങ്ങല്‍
ചുണ്ടി൯റെ ഏതു കോണിലാണ് ഒളിപ്പിച്ചത്
വിലപരയപ്പെട്ട മാത്൪ത്വത്തി൯റെ
അശാന്തമായനിലവിളികളും
നിഗൂഡമായി മിഴികളിലാഴ്തിയല്ലോ..
അനാഥത്തി൯റെനേ൪ത്ത.....ചുവരുകള്‍ക്കുള്ളില്‍
ആത്മാവ് എരിഞ്ഞടങ്ങുന്നതും..നീ
എന്നില്‍ നിന്നും വിദഗ്ധമായി മറയ്കുന്നുവല്ലോ..''
അതേ....................
കണ്ണാടി നോക്കുന്നത് എനിക്കിഷ്ടമല്ല...

ലൈവ്..........


മൊബൈല്‍ റിങ് ചെയ്യുന്നതുകേട്ട് ചിന്തയില്‍ നിന്നുണ൪ന്നു..........കുഞ്ഞുന്നാളില്‍മകനെ പാടിയുറക്കിയിരുന്ന താരാട്ടാണ് റിങ് ടോണില്‍.....ഉള്ളിലെവിടെയോ വത്സല്യം ചുരമാന്തി....രാവിലെഅല്പം പിണങ്ങിയാണ് അവ൯ വീടു വിട്ടിറങ്ങിയത്.ഓരോരോ വാശികള്‍.........മൈബൈല്‍ കയ്യിലെടുത്തു........മകനാണ്.''ഇതാ …......എ൯റെ മരണം.നിങ്ങ്ള്‍ക്ക് ഇതല്ലേ വേണ്ടിയിരുന്നത്....ആസ്വദിച്ചോ.''........ക്രൌര്യത്തോടെ മക൯ പറഞ്ഞവാക്കുകള്‍ ഒരു അല൪ച്ചയോടൊപ്പം ട്രയിനി൯റെ കട കട ശബ്ദത്തില്‍ മുങ്ങിപ്പോയി.....മൊബൈല്‍ അപ്പോഴും വിവരം ലൈവായി എത്തിച്ചുകൊണ്ടേയിരുന്നു........