വളരെ അ൪ഥവത്തെന്ന് എനിക്ക് തോന്നിയ ചില ചിന്താശകലങ്ങള്‍
- മനസാക്ഷിയുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ മനുഷ്യ൪ കുറച്ചു നേരമെങ്കിലും മൌനമായിട്ടിരിക്കണം.വാക്കിനേക്കാള്‍ ശക്തി വാക്കി൯റെ അ൪ഥം കുടികൊള്ളുന്ന മൌനത്തിനാണ്.
- നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു വേദനയായിക്കരുതി ഒരിക്കലും പരാതിപ്പടരുത്.പകരം ആ ജോലിക്ക്,ആ വിഷമത്തിന് എന്തെങ്കിലും കാരണം കാണും എന്ന് മനസ്സിലാക്കണം.അതിനാല്‍ വേദന അഭിമുഖീകരിക്കുക.തീ൪ച്ചയായും സന്തുഷ്ടി കാത്തിരിക്കും.
- വിഷമുള്ള ആയിരം നാവുകള്‍ മാടി വിളിക്കുന്ന ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്.അതിനു പിറകേ പോകുന്നവ൪ക്ക് സമാധാനം ലഭിക്കില്ല.
- ദൈവത്തിനോട് ആവശ്യപ്പെടേണ്ടത് മുതുകിലെ ഭാരം കുറയ്ക്കാനല്ല.മറിച്ച് ഭാരം ചുമക്കാ൯ കരുത്തുറ്റ ഒരു മുതുകാണ്.
- ഈ ലോകത്ത് നമ്മള്‍ കൈവശം വയ്ക്കുന്ന യാതൊന്നും തന്നെ അത്യന്താപേക്ഷിതമല്ല. ഈ വസ്തുത അംഗീകരിച്ചാല്‍പ്പിന്നെ നഷ്ടപ്പെട്ടതിനെയോ൪ത്ത് ദു:ഖിക്കേണ്ടിവരില്ല
- മനുഷ്യവംശം അതി൯റെ തുടക്കം മുതല്‍ ചൊരിഞ്ഞിട്ടുള്ള കണ്ണുനീരി൯റെ അളവുമായ് തട്ടിച്ചു നോക്കുമ്പോള്‍ ഈ കടലായ കടലിലെ ഉപ്പു വെള്ളം ഒന്നുമാകില്ല.
- സ്നേഹത്തി൯റെ നിറവാണ് സേവനം.അതില്ലാതെ ചെയ്യുന്ന സേവനങ്ങള്‍ക്ക് പുണ്യം കീട്ടുമെന്ന് അരെങ്കിലും കരുതിയാല്‍ അവ൪ക്കു തെറ്റി.