ഒരിക്കല്‍
ഒരു പാവ
ഒരു കടുത്ത
തീരുമാനത്തിലെത്തി.
കേരളത്തിലൂടെ
അങ്ങറ്റം ഇങ്ങറ്റം
ഒന്നു നടന്നുകളയാം.
പാവ നേരെ
വടക്കോട്ടു നടന്നു.
ഒരു വാണിഭത്തിന്റെ നാറ്റം
പാവയെ മടുപ്പിച്ചു.
പാവ നേരെ
കിഴക്കോട്ടു നടന്നു.
തിളങ്ങുന്ന വായ്ത്തലകള്‍
പാവയുടെ കണ്ണ് മഞ്ഞളിപ്പിച്ചു.
പാവ നേരേ
പടിഞ്ഞാറ്റേക്ക് തിരിച്ചു.
പാടവും പറമ്പും പുഴയും
പാവയെ നോക്കി നിലവിളിച്ചു.
പാവ നേരെ
തെക്കോട്ടു നടന്നു
ഭരണ സിരാ കേന്ദ്രത്തില്‍ നിന്ന്
ഉയ൪ന്ന പുക
പാവയെ കറുപ്പിച്ചു കളഞ്ഞു.
സ്വത്വം നഷ്ടപ്പെട്ട പാവ
ഒളിച്ചിരിക്കാ൯ ഇടം തേടി.
കയറിക്കൂടിയതോ
ഒരു രാഷ്ട്രീയക്കാര൯റെ
ഹൃദയത്തിലും!!
15 അഭിപ്രായങ്ങൾ:
ഒരു കവിത എന്ന ലേബല്‍ ഇതിനു കൊടുക്കാമോ എന്നറിയില്ല ,,എന്നാലും സമകാലിക ലോകത്ത് സ്വതം വീണ്ടുടുക്കാന്‍ എത്ര പേര്‍ക്ക് കഴിയുന്നു ?
അവസാനം പാവം പാവ ആത്മഹത്യ ചെയ്തു...ദൈവത്തിന്റെ സ്വന്തം നാടല്ലേ...!!!
അന്വയിക്കുക : രാഷ്ട്രീയം, അധ്യാപനം ,പാവ,ഭര്‍ത്താവ് ,ഭാര്യ -.........?
പാവം പാവം...പാവ....
ചിന്തിപ്പിക്കുന്ന കവിത.
രാഷ്ട്രീയക്കാരന്റെ ഹൃദയത്തില്‍ കയറുന്ന പാവ
ഒരു പ്രതീകമാകുന്നു.
എല്ലാ ഭാവുകങ്ങളും.
മറ്റൊരു കാര്യം കൂടി.
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന് വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.
സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.
Nice One.....
http://neelambari.over-blog.com/
Nannayi ezhuthi...
ashamsakal
PAVA NANNAYI ASAMSAKAL
valare nannayi....... aashamsakal.......
പവയിലൂടെ സമകാലിക കേരളത്തെ വരച്ചു..നന്നായി.ആശംസകള്‍.
അവസാനം പാവ പറ്റിയ സ്ഥലത്ത് എത്തി...
അജിത്തിന്റെ പൂരണം നന്നായി. കവിത ഇഷ്ടപ്പെട്ടു.
നല്ല ശ്രമം
ഇഷ്ടപ്പെട്ടു.
എല്ലാവ൪ക്കും നന്ദി........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ