2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പള്ളിക്കൂടം കഥകള്‍


  • ടീച്ചറേ..............
ഊംംംം
ഒന്നാം ക്ലാസിലെ നീതുവാണ്.
ടീച്ചററിഞ്ഞോ............എ൯റെ അച്ചനേ...അമ്മച്ചീന കളഞ്ഞിട്ടു പോയി.അച്ച൯ ചായ ചോദിച്ചപ്പം അമ്മച്ചി പറഞ്ഞു പാലില്ലാന്ന്...അച്ചന് ദേഷ്യം വന്ന് അമ്മച്ചിക്ക് രണ്ട് ചവിട്ടും കൊടുത്തിട്ട് ഇറങ്ങിപ്പോയി...........ഇപ്പോ അച്ച൯ വേറേ പെണ്ണും കെട്ടി ടീച്ചറേ............പാവം അമ്മച്ചി.പൊരിവെയിലത്ത് പണിയെടുത്താ ണ് എന്നെ പടിപ്പിക്കുന്നത്,.

  • ടീച്ചറേ...........
നീതുവാണ് ….......
എനിക്ക് വേറെ അച്ചനെക്കിട്ടി ടീച്ചറേ...എനിക്ക് തോനെ ഉട്പ്പും മുട്ടായീം കിട്ടി .വേല സ്ഥലത്തുവച്ച് അമ്മച്ചീനെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടീതാ
പുതിയ അച്ചനെ എനിക്കും ഇഷ്ടായീട്ടോ..............
  • ടീച്ചറേ..............
നീതുവാണ്.
ഞാനേ എ൯റേ …......പഴയ അച്ചനെ കാണാമ്പോയി...അപ്പ അമ്മച്ചി പറഞ്ഞു...ഇനി ഇങ്ങനെ പോയാല് എ൯റെ അടച്ചേ൯റകത്ത് കേറ്റത്തില്ലാന്ന്.......എങ്ങോട്ടെങ്കിലും പൊയ്ക്കോളാ൯........ഞാനെങ്ങോട്ടാ.........പോവാ ടീച്ചറേ.........?