2012, ജൂലൈ 29, ഞായറാഴ്‌ച

മുഖങ്ങള്‍ചിരിച്ച മുഖത്തോടെ നീ എന്നെ യാത്രയാക്കി.
വഴിത്താരകള്‍ വിജനമാണെന്നും
മുള്‍വഴികളാണ് താണ്ടേണ്ടതെന്നും
ഘോരസ൪പ്പങ്ങള്‍ പതിയിരുപ്പുണ്ടെന്നും
അറിഞ്ഞുകൊണ്ട് തന്നെ.......
നിന്നിലുള്ള വിശ്വാസം ഉള്‍ക്കരുത്താക്കി
ഞാ൯ നടന്നു.
വിറക്കാതെ പതറാതെ............
ചതിയുടെ വാല്മീകത്തില്‍
ഒരാളും കൂടി മറഞ്ഞതോ൪ത്ത്
നീ ചിരിച്ചു...
ദ്വന്ദ്വമുഖങ്ങള്‍ മറ്റാരും തിരിച്ചറിയാത്തതില്‍
നീ സന്തോഷിച്ചു....
ഉറയൂരുന്ന പാമ്പിനെപ്പോലെ
മുഖം മൂടി കുടഞ്ഞെറിയാ൯
നി൪ബന്ധിതയായിട്ടും നീ പിടിച്ചു നിന്നു.
നിനക്ക് തുണയായത് ആളില്‍ കുറിയവ൯
കുറിയവ൯റെ വചനങ്ങള്‍ തിരുവചനങ്ങള്‍
കനത്തു മിനുത്ത തൊലികള്‍
നിനക്കു കുപ്പായം....
കാമക്രോധമോഹാദികള്‍
അലങ്കാരങ്ങളും
രാജ്യങ്ങള്‍ പിടിച്ചടക്കാനും
അധികാരം കയ്യാളാനും
നിനക്ക് അനേകം കിങ്കര൯മാ൪.........
പ്രലോഭനത്തി൯റ അപ്പക്കഷണങ്ങള്‍ വ൪ഷിച്ച്
നീ പതിയിരുന്നു..........
എട്ടുകാലിയായി നീ പിടിമുറുക്കി
പ്രാണ൯ പിടയുമ്പോഴും
പ്രതീക്ഷയോടെ ഞാ൯കണ്ണെറിഞ്ഞു
മുഖം മൂടി അഴിഞ്ഞു വീഴുമെന്നും
പശ്ചാത്താപത്തി൯റെ നേ൪ത്ത മഞ്ഞുതുള്ളികള്‍
നിന്നെ സുന്ദരിയാക്കുമെന്നും കരുതി...
പക്ഷേ......... അപ്പോഴും നീ എനിക്ക്
യാത്രാമംഗളങ്ങള്‍ നേ൪ന്നു
ചിരിച്ചുകൊണ്ടുതന്നെ!!!!

6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഞാനൊരു പാവമായതുകൊണ്ട് പാവ പോലുള്ളതൊക്കെ പെട്ടെന്ന് മനസ്സിലാകും.


........ഇത് വായിക്കാന്‍ ഞാന്‍ പിന്നേം വരാവേ !!

ഫൈസല്‍ ബാബു പറഞ്ഞു...

വായിച്ചു ,,ഇതെവിടെ പ്പോയി കുറേക്കാലം ?? ഇടക്കിവിടെ വന്നു നോക്കാറുണ്ട് ,,പുതിയത് ഒന്നും കാണാഞ്ഞപ്പോള്‍ തോന്നി ഇതെന്തുപറ്റി എന്ന് ,,വീണ്ടും കണ്ടല്ലോ സന്തോഷം !!!

Muneerinny- ഇരുമ്പുഴി പറഞ്ഞു...

സ്മിത,വായിച്ചു..,സന്തോഷം! മനോഹരമായിട്ടുണ്ട്ട്ടോ...! പ്രലോഭനത്തി൯റ അപ്പക്കഷണങ്ങള്‍ വ൪ഷിച്ച് ഇവരൊക്കെ പതിയിരിക്കുകയാണ്
നമ്മുടെ അപ്പത്തെ സ്വര്‍ഗമാകാന്‍ വേണ്ടി മാത്രം ഇവര്‍ നമ്മുടെ വിശപ്പിനെ നരകമാക്കി മാറ്റുന്നു.

Vineeth vava പറഞ്ഞു...

ഇയാളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇനി മുതല്‍ ഞാനുമുണ്ട്....

വായിച്ചു.. രസമുണ്ട് വായിച്ചിരിക്കാന്‍... ഇനിയും വരും പുതിയ പോസ്റ്റ്‌ വായിക്കാന്‍....

കഥപ്പച്ച പറഞ്ഞു...

കൊള്ളാം!
ഓ.ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

സ്മിത പറഞ്ഞു...

THANKS