2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പാവ


ഒരിക്കല്‍
ഒരു പാവ
ഒരു കടുത്ത
തീരുമാനത്തിലെത്തി.
കേരളത്തിലൂടെ
അങ്ങറ്റം ഇങ്ങറ്റം
ഒന്നു നടന്നുകളയാം.
                 പാവ നേരെ
                വടക്കോട്ടു നടന്നു.
               ഒരു വാണിഭത്തിന്‍റെ നാറ്റം
                പാവയെ മടുപ്പിച്ചു.
പാവ നേരെ
കിഴക്കോട്ടു നടന്നു.
തിളങ്ങുന്ന വായ്ത്തലകള്‍
പാവയുടെ കണ്ണ് മഞ്ഞളിപ്പിച്ചു.
                       പാവ നേരേ
                       പടിഞ്ഞാറ്റേക്ക് തിരിച്ചു.
                       പാടവും പറമ്പും പുഴയും
                      പാവയെ നോക്കി നിലവിളിച്ചു.
പാവ നേരെ
തെക്കോട്ടു നടന്നു
ഭരണ സിരാ കേന്ദ്രത്തില്‍ നിന്ന്
ഉയ൪ന്ന പുക
പാവയെ കറുപ്പിച്ചു കളഞ്ഞു.
സ്വത്വം നഷ്ടപ്പെട്ട പാവ
ഒളിച്ചിരിക്കാ൯ ഇടം തേടി.
കയറിക്കൂടിയതോ
ഒരു രാഷ്ട്രീയക്കാര൯റെ
ഹൃദയത്തിലും!!