2011, ജൂലൈ 29, വെള്ളിയാഴ്‌ച

മുനകള്‍


മുനയൊടിഞ്ഞ
ചെറുപെ൯സില്‍ നീട്ടി
കുഞ്ഞുമകള്‍ വിങ്ങിപ്പൊട്ടി....
                        
                        മുനവച്ച വ൪ത്തമാനം കൊണ്ട്

                                         എ൯റെ നെഞ്ചുകലക്കി
                                         അവ൯ ഭീകരമായി
                                                 പൊട്ടിച്ചിരിച്ചു....
കൂ൪ത്ത നോട്ടത്തി൯റെ മുന
തുളച്ചുകയറി പണ്ടെങ്ങോ
ഇളകിപ്പോയ ഹൃദയം
ഒരു തിരിച്ചറിവി൯റെ വക്കിലാണ്.....
                              മുനയൊടിഞ്ഞ പ്രണയം
                           ചവറ്റുകൊട്ടയിലിട്ട് തീകൊടുത്ത്
                                അവള്‍ ഹൃദയത്തെക്കൂടി
                             എരിച്ചുകളഞ്ഞു..........
മുനവച്ച നോട്ടങ്ങള്‍ അവഗണിച്ച്
അവള്‍കുരുത്തക്കേടി൯റെ മല
കയറാ൯ തുടങ്ങി
ആത്മഹത്യാ മുനമ്പിലേക്ക്..............
3 അഭിപ്രായങ്ങൾ:

faisalbabu പറഞ്ഞു...

മുന വെച്ചൊരു ഉപദേശം കൊട് അവള്‍ നന്നായികൊള്ളും!!!!!

സ്മിത പറഞ്ഞു...

ഉപദേശങ്ങളുടെ പണിപ്പുരയിലാണ് ഫൈസല്‍.നോക്കട്ടെ അവള് നന്നാവോന്ന്.......

Muneerinny- ഇരുമ്പുഴി പറഞ്ഞു...

ഞാനും കൂടുന്നു ആത്മഹത്യാ മുനമ്പിലേക്ക്....