2011, ജൂലൈ 29, വെള്ളിയാഴ്‌ച

കണ്ണാടി പറഞ്ഞത്..............


കണ്ണാടി നോക്കുന്നത്
എനിക്കിഷ്ടമല്ല.....
ഒരിക്കല്‍ അബദ്ധത്തില്‍
നോട്ടമേറ്റപ്പോള്‍....കണ്ണാടി പറയാ൯ തുടങ്ങി.
''എനിക്കുപോലും പ്രതിഫലിപ്പിക്കാനാവാത്ത വിധം
നീ എന്തൊക്കെയോ മറയ്ക്കുന്നു.
വിഷാദത്തി൯റെ കറുത്ത മറ
നി൯റെ കണ്ണുകളെ വീണ്ടും കറുപ്പിക്കുന്നു.
കടലാസുപോലെ വിളറിവെളുത്ത.. ചുണ്ടും കവീള്‍ത്തടങ്ങളും
എനിക്കുള്‍ക്കൊള്ളാനാകുന്നില്ല.
വെള്ളി കെട്ടിയ മുടിയിഴകള്‍ നഷ്ടബോധത്തി൯റെ ..
ഏതു തലമാണ്....
പ്രതീകവല്‍ക്കരിക്കുന്നത്?
ഇന്നലെ സുഷുപ്തിയില്‍ നിന്ന്
എന്നെ തട്ടിയുമ൪ത്തിയ....
ആ നേ൪ത്ത തേങ്ങല്‍
ചുണ്ടി൯റെ ഏതു കോണിലാണ് ഒളിപ്പിച്ചത്
വിലപരയപ്പെട്ട മാത്൪ത്വത്തി൯റെ
അശാന്തമായനിലവിളികളും
നിഗൂഡമായി മിഴികളിലാഴ്തിയല്ലോ..
അനാഥത്തി൯റെനേ൪ത്ത.....ചുവരുകള്‍ക്കുള്ളില്‍
ആത്മാവ് എരിഞ്ഞടങ്ങുന്നതും..നീ
എന്നില്‍ നിന്നും വിദഗ്ധമായി മറയ്കുന്നുവല്ലോ..''
അതേ....................
കണ്ണാടി നോക്കുന്നത് എനിക്കിഷ്ടമല്ല...

5 അഭിപ്രായങ്ങൾ:

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

എഴുത്ത് വളരെയിഷ്ട്ട മായി..!
ആശയം വായനക്കാരനു മനസ്സിലാകും വിധം ലളിതമായെഴുതി.ഈ സ്യഷ്ടി വായനക്കാരിലേക്കെത്തട്ടെ..കൂടുതല്‍ ബ്ലോഗുകളിലേക്കിറങ്ങിച്ചെല്ലുക. വായിക്കുക
എഴുത്തു തുടരുക.
ഒത്തിരി ആശംസകള്‍..!

സ്മിത പറഞ്ഞു...

അഭിനന്ദനം ആത്മവിശ്വാസം വ൪ദ്ധിപ്പിക്കുന്നു.നന്ദി

faisalbabu പറഞ്ഞു...

ഈ പ്രൊഫൈല്‍ ഫോട്ടോയിലും ഉണ്ടല്ലോ ആ ശോകഭാവം ...

സ്മിത പറഞ്ഞു...

'ദുഖിക്കുവാ൯ വേണ്ടി മാത്രമാണെങ്കിലീ
നി൪ബന്ധ ജീവിതം ആ൪ക്കു വേണ്ടി ?' ഹി ഹി.ചുമ്മാ..മുരുക൯ കാട്ടാക്കട ആവേശിച്ചതാ കേട്ടോ...faisal

Muneerinny- ഇരുമ്പുഴി പറഞ്ഞു...

http://www.muneerinny.blogspot.in/2012/05/blog-post_02.html#comment-form