2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ചിന്താശകലങ്ങള്‍


വളരെ അ൪ഥവത്തെന്ന് എനിക്ക് തോന്നിയ ചില ചിന്താശകലങ്ങള്‍
  • മനസാക്ഷിയുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ മനുഷ്യ൪ കുറച്ചു നേരമെങ്കിലും മൌനമായിട്ടിരിക്കണം.വാക്കിനേക്കാള്‍ ശക്തി വാക്കി൯റെ അ൪ഥം കുടികൊള്ളുന്ന മൌനത്തിനാണ്.
  • നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു വേദനയായിക്കരുതി ഒരിക്കലും പരാതിപ്പടരുത്.പകരം ആ ജോലിക്ക്,ആ വിഷമത്തിന് എന്തെങ്കിലും കാരണം കാണും എന്ന് മനസ്സിലാക്കണം.അതിനാല്‍ വേദന അഭിമുഖീകരിക്കുക.തീ൪ച്ചയായും സന്തുഷ്ടി കാത്തിരിക്കും.
  • വിഷമുള്ള ആയിരം നാവുകള്‍ മാടി വിളിക്കുന്ന ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്.അതിനു പിറകേ പോകുന്നവ൪ക്ക് സമാധാനം ലഭിക്കില്ല.
  • ദൈവത്തിനോട് ആവശ്യപ്പെടേണ്ടത് മുതുകിലെ ഭാരം കുറയ്ക്കാനല്ല.മറിച്ച് ഭാരം ചുമക്കാ൯ കരുത്തുറ്റ ഒരു മുതുകാണ്.
  • ഈ ലോകത്ത് നമ്മള്‍ കൈവശം വയ്ക്കുന്ന യാതൊന്നും തന്നെ അത്യന്താപേക്ഷിതമല്ല. ഈ വസ്തുത അംഗീകരിച്ചാല്‍പ്പിന്നെ നഷ്ടപ്പെട്ടതിനെയോ൪ത്ത് ദു:ഖിക്കേണ്ടിവരില്ല
  • മനുഷ്യവംശം അതി൯റെ തുടക്കം മുതല്‍ ചൊരിഞ്ഞിട്ടുള്ള കണ്ണുനീരി൯റെ അളവുമായ് തട്ടിച്ചു നോക്കുമ്പോള്‍ ഈ കടലായ കടലിലെ ഉപ്പു വെള്ളം ഒന്നുമാകില്ല.
  • സ്നേഹത്തി൯റെ നിറവാണ് സേവനം.അതില്ലാതെ ചെയ്യുന്ന സേവനങ്ങള്‍ക്ക് പുണ്യം കീട്ടുമെന്ന് അരെങ്കിലും കരുതിയാല്‍ അവ൪ക്കു തെറ്റി.

10 അഭിപ്രായങ്ങൾ:

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ചിന്തകള്‍ക്ക് കനം പകരുന്ന വരികള്‍ വളരെ നന്നായി.
'നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു വേദനയായിക്കരുതി ഒരിക്കലും പരാതിപ്പടരുത്.പകരം ആ ജോലിക്ക്,ആ വിഷമത്തിന് എന്തെങ്കിലും കാരണം കാണും എന്ന് മനസ്സിലാക്കണം.അതിനാല്‍ വേദന അഭിമുഖീകരിക്കുക.തീ൪ച്ചയായും സന്തുഷ്ടി കാത്തിരിക്കും.'
ഇതില്‍ അല്പം വിശദീകരണം ആവശ്യമാണ് എന്ന് തോന്നുന്നു

സ്മിത പറഞ്ഞു...

ഒരു വിശദീകരണത്തിന് മനസ്സ് പാകമാകാത്തതുപോലെ.ഇസ്മായില്‍ ക്ഷമിക്കുക

എന്‍.ബി.സുരേഷ് പറഞ്ഞു...

മറ്റുള്ളവരുടെ ചിന്തകൾ എടുത്തെഴുതുമ്പോൾ അത് ആരുടേതാണെന്ന് കൂടി എഴുതുക. മനസ്സിൽ കൊള്ളുന്ന ചില വാക്യങ്ങൾ തീർച്ചയായും ഇതിൽ ഉണ്ട്.

faisalbabu പറഞ്ഞു...

നല്ല ചിന്തകള്‍ക് നല്ല മാര്‍ക്ക്‌ ...നന്നായി ,ഇഷ്ടായി ..

സ്മിത പറഞ്ഞു...

എവിടെയൊക്കെയോ വായിച്ച് മനസ്സില്‍ കിടന്നതാണു് സാ൪.സത്യത്തില്‍ അരുടേതെന്ന് ഓ൪മ്മയില്ല.

kanakkoor പറഞ്ഞു...

മൌനത്തേക്കള്‍ എത്രയോ ശക്തമായി കീറി മുറിക്കും ഒരു ദീന രോദനം
ജോലിക്ക് വേദനയോ വേതനമോ ?
നാവുകള്‍ മാടി വിളിക്കുമോ ?
ദൈവം തേടുന്നതും ഒരു മുതുകു തന്നെ.
ദുഃഖം നഷ്ടപ്പെട്ടാല്‍ ആ പറഞ്ഞത് ശരി.
കണ്ണുനീരിന്റെ കാര്യം ശരി.

ajith പറഞ്ഞു...

ചിന്തിച്ചു....

jayarajmurukkumpuzha പറഞ്ഞു...

valare nalla chinthakal..... aashamsakal..........

സ്മിത പറഞ്ഞു...

@AJITHMASH-ചിന്തിക്കണം!
@FAISAL-Thanks
@kanakoor-എല്ലാം ശരി!
@jayaraj-thanks

Muneerinny- ഇരുമ്പുഴി പറഞ്ഞു...

'ദൈവത്തിനോട് ആവശ്യപ്പെടേണ്ടത് മുതുകിലെ ഭാരം കുറയ്ക്കാനല്ല.മറിച്ച് ഭാരം ചുമക്കാ൯ കരുത്തുറ്റ ഒരു മുതുകാണ്'very nice...!