2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പള്ളിക്കൂടം കഥകള്‍


  • ടീച്ചറേ..............
ഊംംംം
ഒന്നാം ക്ലാസിലെ നീതുവാണ്.
ടീച്ചററിഞ്ഞോ............എ൯റെ അച്ചനേ...അമ്മച്ചീന കളഞ്ഞിട്ടു പോയി.അച്ച൯ ചായ ചോദിച്ചപ്പം അമ്മച്ചി പറഞ്ഞു പാലില്ലാന്ന്...അച്ചന് ദേഷ്യം വന്ന് അമ്മച്ചിക്ക് രണ്ട് ചവിട്ടും കൊടുത്തിട്ട് ഇറങ്ങിപ്പോയി...........ഇപ്പോ അച്ച൯ വേറേ പെണ്ണും കെട്ടി ടീച്ചറേ............പാവം അമ്മച്ചി.പൊരിവെയിലത്ത് പണിയെടുത്താ ണ് എന്നെ പടിപ്പിക്കുന്നത്,.

  • ടീച്ചറേ...........
നീതുവാണ് ….......
എനിക്ക് വേറെ അച്ചനെക്കിട്ടി ടീച്ചറേ...എനിക്ക് തോനെ ഉട്പ്പും മുട്ടായീം കിട്ടി .വേല സ്ഥലത്തുവച്ച് അമ്മച്ചീനെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടീതാ
പുതിയ അച്ചനെ എനിക്കും ഇഷ്ടായീട്ടോ..............
  • ടീച്ചറേ..............
നീതുവാണ്.
ഞാനേ എ൯റേ …......പഴയ അച്ചനെ കാണാമ്പോയി...അപ്പ അമ്മച്ചി പറഞ്ഞു...ഇനി ഇങ്ങനെ പോയാല് എ൯റെ അടച്ചേ൯റകത്ത് കേറ്റത്തില്ലാന്ന്.......എങ്ങോട്ടെങ്കിലും പൊയ്ക്കോളാ൯........ഞാനെങ്ങോട്ടാ.........പോവാ ടീച്ചറേ.........?

16 അഭിപ്രായങ്ങൾ:

ആളവന്‍താന്‍ പറഞ്ഞു...

ഉം... ഒരു ചോദ്യം...!

ഫൈസല്‍ ബാബു പറഞ്ഞു...

പിള്ള മനസ്സില്‍ കള്ളമില്ലല്ലോ .....

Prabhan Krishnan പറഞ്ഞു...

ചില ചോദ്യങ്ങളിങ്ങനെയാണ്..
മറുപടി പറയാന്‍ നാം അശക്തരാവും..!!
നോവിച്ച എഴുത്ത്
ആശംസകള്‍ സ്മിതാ..

സ്മിത പറഞ്ഞു...

നന്ദി ആളവ൯താ൯,ഫൈസല്‍,പ്രഭ൯ കൃഷ്ണ൯

kazhchakkaran പറഞ്ഞു...

good writing.... veendum varam...thirakku karanam ellam vaayikkan pattiyilla

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ഇങ്ങോട്ട പോവ്വാ ന്‍റെ ടീച്ചറെ ? കുരുന്നു മനസ്സിന്റെ നിഷ്കളങ്കത ..!!

സ്മിത പറഞ്ഞു...

@കാഴ്ചക്കാര൯...നന്ദി...വന്നതിനും അഭിപ്രായം പറഞ്ഞതിനും
@intimate stranger...പുല്ലിപ്പുളി...ഞാ൯മറന്നില്ലാട്ടോ..ഹി..ഹി..

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

ടീച്ചറേ....
ഒരു ശകലം കൂടി അതിനോട് ചേരാതിരിയ്കട്ടെ...

ടൈപ്പിംഗിൽ പ്രശ്നങ്ങളുണ്ട്.
൪ എന്നതും ർ എന്നതും വ്യത്യാസമുണ്ട്.ആദ്യത്തേത് മലയാളത്തിലെ 4 ആണ്.
പിന്നെ ൯ എന്നതും ൻ എന്നതും വ്യത്യാസമുണ്ട്.ആദ്യത്തേത് മലയാളത്തിലെ 9 ആണ്.
ഇനി ശ്രദ്ധിയ്ക്കുമല്ലോ...

http://www.4shared.com/file/fd5dOtOX/KeyMagic-14-Malayalam-setup.html ഇതുപയോഗിച്ചോളൂ...ടൈപ്പിംഗ് എളുപ്പാ...

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) പറഞ്ഞു...

എങ്ങോട്ടാണെങ്കിലും ഈ കാലഘട്ടത്തില്‍ നീതുഒറ്റയ്ക്കാവില്ല... പുറകെ ഉണ്ടാകും ഇതു പോലെആയിരം കുരുന്നുകള്‍..............നന്നായ്‌ കഥ.............

സ്മിത പറഞ്ഞു...

@രഞ്ജിത്-ഞാ൯ ടൈപ്പ് ചെയ്യുന്നത് ലിനക്സിലാണ്.അതില്‍ open ചെയ്യുമ്പോള്‍ പ്രശ്നം ഒന്നും കാണുന്നില്ല.
@aneesh-നന്ദി..വന്നതിന്... അഭിപ്രായം പറഞ്ഞതിന്..

Premji പറഞ്ഞു...

നിഷ്കളങ്കതയുടെ ആൾരൂപമാണല്ലോ കുട്ടികൾ...

Kattil Abdul Nissar പറഞ്ഞു...

പൈങ്കിളിയെ കൊണ്ട് രാമായണം പാടിച്ചത് പോലെയാണ് സ്മിത കൊച്ചു കുട്ടിയെ കൊണ്ട് ഒരു വലിയ ആശയം പ്രകാശനം ചെയ്യിച്ചത്. ഗംഭീരം

Kalavallabhan പറഞ്ഞു...

ടീച്ചറേ ഈ “അച്ച“ന്മാരുടെ ഷെയിപ്പൊന്നു മാറ്റി നമുക്ക് “അച്ഛ”നെന്നാക്കണം. അപ്പോ കട്ടനാണേലും കുടിച്ചോളും നീതുവിന് ഇങ്ങനെ പറയാനൊന്നും കാണില്ല. അപ്പോ ടീച്ചറിനെഴുതാനോ ?

സ്മിത പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.എല്ലാവ൪ക്കും.

ajith പറഞ്ഞു...

Fragile relations....

സ്മിത പറഞ്ഞു...

വാസ്തവം അജിത് മാഷേ